Section

malabari-logo-mobile

ഫാഷന്‍ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച് താരമായി 7 വയസ്സുകാരന്‍

HIGHLIGHTS : New star in fashion world max alaxander

ഫാഷന്‍ ഡിസൈനിംഗ് ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച് യുഎസില്‍ നിന്നൊരു ബാലതാരം. ഇന്‍സ്റ്റഗ്രാമില്‍ 1.5 എം ഫോളോവേഴ്‌സുള്ള മാക്‌സ് അലക്‌സാണ്ടര്‍ എന്ന ഏഴ് വയസുക്കാരനാണ് ഇത്തരത്തില്‍ അത്ഭുതം സൃഷ്ടിക്കുന്നത്.

സ്വന്തമായി വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുകയും അന്താരാഷ്ട്ര തലത്തില്‍ അവ വില്പന നടത്തുകയും ചെയ്യുകയാണ് ഈ ഏഴ് വയസ്സുകാരന്‍.സെല്‍ബ്രിറ്റികള്‍ക്ക് വേണ്ടിയും വസ്ത്രങ്ങള്‍ രൂപകല്പ്പന ചെയ്യുന്നതില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ചു.ഗൂച്ചിയുമായി തനിക്ക് ബന്ധമുണ്ടെന്ന് അലക്‌സാണ്ടര്‍ വിശ്വസിക്കുന്നു.കഴിഞ്ഞു ജന്മത്തില്‍ താന്‍ ഒരു ഗൂച്ചിയായിരുന്നെന്ന് അവന്‍ ആത്മവിശ്വാസത്തോടെ ജനങ്ങളോട് പറയുന്നു.നാല് വയസ്സ് മുതല്‍ വസ്ത്രം നിര്‍മ്മാണത്തില്‍ അലക്‌സണ്ടര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു.ഫ്‌ലമെന്‍കോ ഡ്രസ്സ്, ജാക്കറ്റ്, ടൈഗര്‍ ഡ്രസ്സ് തുടങ്ങീ നിരവധി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിന്റെ വിഡിയോകള്‍ അലക്‌സാണ്ടര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

sameeksha-malabarinews

നാല് വയസ്സ്മുതല്‍ ഡിസൈന്‍ രൂപകല്‍പ്പന ചെയ്യാന്‍ തുടങ്ങിയ അലക്‌സണ്ടര്‍ അഞ്ചാം വയസ്സില്‍ തന്റെ ആദ്യത്തെ ഫാഷന്‍ ഷോ നടത്തി.ഷോയില്‍ നിന്ന് കിട്ടിയ സമ്പാദിച്ച പണം ഉപയോഗിച്ച് രണ്ട് തയ്യല്‍ മെഷീനുകള്‍ വാങ്ങുകയും ഏതാനും വര്‍ഷങ്ങക്കുള്ളില്‍ മാക്‌സ് നൂറിലധികം ഡിസൈനുകള്‍ നിര്‍മ്മിക്കുകയും അന്താരാഷ്ട്ര തലത്തില്‍ അവ വില്‍പ്പന ചെയ്യുകയും ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!