കോളേജ് വിദ്യാര്‍ഥികള്‍ക്ക് മാരത്തോണ്‍ മത്സരം

കോഴിക്കോട്:അന്താരാഷ്ട്ര യുവജന ദിനാചരണത്തിന് മുന്നോടിയായി ജില്ലാ മെഡിക്കല്‍ ഓഫീസും സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും ചേര്‍ന്ന് ആഗസ്റ്റ് നാലിന് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് (പ്രായപരിധി: 17-25) അഞ്ച് കിലോമീറ്റര്‍ മാരത്തോണ്‍ ‘റെഡ് റണ്‍’ സംഘടിപ്പിക്കും. വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്ഐവി/എയ്ഡ്സ് അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് മത്സരം.

രാവിലെ 6.30ന് കോഴിക്കോട് ബീച്ചില്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍വശത്തുനിന്ന് ആരംഭിക്കുന്ന മാരത്തോണില്‍ ഐടിഐ, പോളിടെക്നിക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങിയവയിലെ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ട്രാന്‍സ്ജെന്‍ഡേഴ്സ്, പെണ്‍കുട്ടികള്‍, ആണ്‍കുട്ടികള്‍ എന്നീ വിഭാഗങ്ങളിലായാണ് മത്സരം.

ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപ വീതം ക്യാഷ് പ്രൈസ് നല്‍കും. ഒന്നാം സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് മൂന്നിനകം massmediakkd@gmail.com ല്‍ രജിസ്റ്റര്‍ ചെയ്യണം. കോളേജ് ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന സാക്ഷ്യപത്രം, വയസ്സ്, ലിംഗ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. ഫോണ്‍: 9745275657, 8921580446

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top