മാവോയിസ്റ്റ് സന്തോഷ് ഹൊസൂരില്‍ അറസ്റ്റില്‍

കല്‍പ്പറ്റ: മാവോയിസ്റ്റ് സന്തോഷിനെ (32) തമിഴ്നാട്ടിലെ ഹൊസൂരില്‍നിന്ന് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എടി എസ്) അറസ്റ്റ് ചെയ്തു. ശനി പു ലര്‍ച്ചെ തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ സഹായത്തോടെയായിരുന്നു അറ സ്റ്റ്. വയനാട് കേന്ദ്രീകരിച്ച് മാ വോയിസ്റ്റ് പ്രവര്‍ത്തനം നടത്തി യിരുന്ന കബനീദളത്തിലെ അവ സാനകണ്ണിയാണ് കോയമ്പത്തൂര്‍ സ്വദേശിയായ സന്തോഷ്. എറണാ കുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

വയനാട് മക്കിമലയില്‍ കുഴിബോം ബ സ്ഥാപിച്ച തടക്കമുള്ള 40 കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് സന്തോഷ്. കേരള പൊലീസ് എടിഎസ് ടീമും മറ്റ് അന്വേഷണ ഏജന്‍സികളും ചേര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷക്കാ ലയളവിനുള്ളില്‍ പിടികൂടിയ ആറാമത്തെ മാവോയിസ്റ്റ് നേതാവാണ്. വയനാട്ടിലെ തല പ്പുഴ, തിരുനെല്ലി, കണ്ണൂരിലെ ആറളം, കേളകം വനമേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു കബനീദ ളത്തിന്റെ പ്രവര്‍ത്തനം.

കഴിഞ്ഞ 12 വര്‍ഷമായി കേരള പൊലീസ്, കേരള എടിഎസ്, തമി ഴ്നാട്, കര്‍ണാടകം തുടങ്ങിയ സം സ്ഥാന ഏജന്‍സികള്‍ എന്നിവ ചേര്‍ന്ന് നടത്തിയ കൂട്ടായ പരിശ്ര മത്തിന്റെ ഫലമായി കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ മാവോ യിസ്റ്റുകളെയും അറസ്റ്റ് ചെയ്ത തായി എടിഎസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top