
തിരുവനന്തപുരം: ഗതാഗത വകുപ്പ് ആര്‍സി ( രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്ക റ്റ്) പ്രിന്റ്‌റിങ് മാര്‍ച്ച് മുതല്‍ നിര്‍ ത്തും. പകരം വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ രജി സ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പരിവാഹന്‍ വെബ്‌സൈറ്റില്‍ നിന്നും ആര്‍സി ഡൗണ്‍ലോ ഡ് ചെയ്യാം. കൂടാതെ രജി സ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സര്‍വീസും ആധാര്‍ അധിഷ്ഠിതമാകും.
ഉടമസ്ഥത മാറ്റല്‍, ലോണ്‍ ചേര്‍ക്കല്‍, ലോണ്‍ ഒഴിവാക്കല്‍ എന്നിവ യ്ക്കും ആധാര്‍ വേണ്ടിവരും. തട്ടിപ്പുകള്‍ തടയാന്‍ ലക്ഷ്യമി ട്ടാണിത്. വാഹനത്തിന്റെ ഉട മസ്ഥാവകാശം ആര്‍ക്കാ ണോ അവരുടെ ആധാറിലെ മൊബൈല്‍ നമ്പറാണ് ആര്‍ സിയിലും രേഖപ്പെടുത്തേണ്ട ത്.
വാഹന ഉടമകള്‍ ആധാ റില്‍ ലിങ്ക് ചെയ്ത നമ്പറാണോ ആര്‍സിയിലും നല്‍കിയത് എന്ന് ഉറപ്പാക്കണം. പരിവാ ഹന്‍ വെബ്‌സൈറ്റ് വഴിയോ അക്ഷയ വഴിയോ ഇത് മാറ്റാം. കഴിയാത്തവര്‍ക്ക് ആര്‍ടിഒ ഓഫീസില്‍ 28വരെ പ്രത്യേക കൗണ്ടര്‍ സജ്ജമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




