HIGHLIGHTS : 10 dead, many injured in stampede at Mahakumbh Mela
ബുധനാഴ്ച പുലര്‍ച്ചെ പ്രയാഗ്രാജിലെ മഹാ കുംഭമേളയുടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ‘രണ്ടാം ഷാഹി സ്‌നാന’ ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച ത്രിവേണി സംഗമത്തിലണ് തിക്കിലും തിരക്കിലും പെട്ടത് .
ആംബുലന്‍സുകള്‍ സ്ഥലത്തെത്തി, പരിക്കേറ്റവരെ താല്‍ക്കാലിക ആശുപത്രിയിലേക്ക് മാറ്റി. സംഗമത്തില്‍ മുങ്ങിക്കുളിച്ച ശേഷം സ്ഥലം ഒഴിയണമെന്ന് ഭക്തരോട് അഭ്യര്‍ത്ഥിച്ച് അധികൃതര്‍ പരസ്യ അറിയിപ്പ് നല്‍കി.
അടിയന്തര സഹായ നടപടികള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്ഥിതിഗതികള്‍ സംസാരിക്കുകയും സംഭവവികാസങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു