
തിരൂര്‍: രണ്ടുമാസംമുമ്പ് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാറും വാഹനം ഓടിച്ചയാളെയും തിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടത്താണി സ്വദേശി കണക്കഞ്ചേരി ഷിഞ്ചു(35)ആണ് പിടിയിലായത്. നവംബര്‍ 14നാണ് തിരൂര്‍ പൂങ്ങോട്ടുകുളത്തുവച്ച് സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോയത്.
ഖയാം തിയറ്ററിനുസമീപമു ണ്ടായ അപകടത്തില്‍ ബേപ്പൂര്‍ സ്വദേശിയായ യുവാവിന്റെ നട്ടെല്ലിനുള്‍പ്പെടെ ഗുരുതര പരിക്കേറ്റിരുന്നു.
നൂറോളം സിസിടിവികള്‍ പരിശോധിച്ചും വിവിധ ഷോറുമുകള്‍വഴി അന്വേഷിച്ചുമാണ് കാര്‍ തിരിച്ചറിഞ്ഞത്.
പ്രതിക്ക് നോട്ടീസ് നല്‍കുകയും കസ്റ്റഡിയിലെടുത്ത കാര്‍ കോടതിക്ക് കൈമാറുകയുംചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




