ചരിത്രംകുറിച്ച് ഐഎസ്ആര്‍ഒ

ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററും നൂറുമേനി ക്ലബില്‍. ഐഎസ്ആര്‍ഒ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിന്റെ ചരിത്രത്തിലെ 100-ാം ബഹിരാകാശ വിക്ഷേപണം നടത്തി.

ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 6.23ന് രണ്ടാം തലമുറ നാവിഗേഷന്‍ ഉപഗ്രഹമായ എന്‍വിഎസ്-2 സാറ്റ്ലൈറ്റുമായി ജിഎസ്എല്‍വി-എഫ്15 കുതിച്ചുയര്‍ന്നു. വിജയകരമായി ഭ്രമണപഥത്തില്‍ വിന്യസിച്ചു. മലയാളിയായ തോമസ് കുര്യനായിരുന്നു ജിഎസ്എല്‍വി-എഫ്15/NVS-02 മിഷന്‍ ഡയറക്ടര്‍.

ഇസ്രൊ ജിഎസ്എല്‍വി-എഫ്15 ലോഞ്ചില്‍ പുതുതലമുറ നാവിഗേഷന്‍ ഉപഗ്രഹമായ NVS-02വിനെയാണ് ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള നൂറാം വിക്ഷേപണത്തില്‍ ബഹിരാകാശത്തേക്ക് അയച്ചത്.

ജിഎസ്എല്‍വിയുടെ പതിനേഴാം ദൗത്യം കൂടിയാണിത്. അമേരിക്കയുടെ ജിപിഎസിന് ബദലായുള്ള ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് ശൃംഖലയുടെ ഭാഗമാണ് എന്‍വിഎസ്-02 കൃത്രിമ ഉപഗ്രഹം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top