
കൊച്ചി: വിവാഹസമ്മാനമായി ലഭിച്ച സ്വര്‍ണവും പണവും തിരിമറി ചെയ്യുകയും നഗ്‌നചിത്രങ്ങളെ ടുത്ത് മറ്റുള്ളവര്‍ക്ക് അയക്കു കയും ചെയ്ത ഭര്‍ത്താവിനെതി രെ യുവതി നല്‍കിയ പരാതി യില്‍ കേസ് നിലവിലില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ ഹാജരാകണ മെന്ന് ഹൈക്കോടതി.
പരാതി യില്‍ മുന്‍കൂര്‍ ജാമ്യം തേടിയ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെ തിരെ കേസ് നിലവിലില്ലെന്ന് പത്തനംതിട്ട തണ്ണിത്തോട് എസ്എച്ച്ഒയാണ് തെറ്റായ റി പ്പോര്‍ട്ട് നല്‍കിയത്. ഫെബ്രു വരി മൂന്നിന് ഹാജരാകാനാ ണ് ജസ്റ്റിസ് പി വി കുഞ്ഞിക്ക ഷ്ണന്റെ നിര്‍ദേശം. അതുവരെ അറസ്റ്റ് പാടില്ലെന്നും ഇട ക്കാല ഉത്തരവിലുണ്ട്.
ഭര്‍ത്താവിനും മാതാപിതാ ക്കള്‍ക്കുമെതിരെ എഫ്‌ഐ ആര്‍ നിലവിലുണ്ടെന്ന് വ്യക്ത മായതിനെ തുടര്‍ന്നാണ് കോട തി ഇടപെടല്‍. ഭര്‍ത്താവ് നല്‍ കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരി ഗണിച്ചപ്പോഴാണ് കേസെടു ത്തിട്ടില്ലെന്ന് എസ്എച്ച്ഒ അറി യിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 16ന് ഹര്‍ജി തീര്‍പ്പാക്കി. എന്നാല്‍, നവംബര്‍ 19നുതന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തി രുന്നു. ഇത് മറച്ചുവച്ചാണ് തെറ്റായ വിവരം നല്‍കി ഹര്‍ജി തീര്‍പ്പാക്കിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




