Section

malabari-logo-mobile

മാലിയിലേക്ക്‌ മനുഷ്യക്കടത്ത്‌;ഞെട്ടിക്കുന്ന വിവരങ്ങളുമായി ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ കത്ത്‌

HIGHLIGHTS : മനുഷ്യക്കടത്തിന്‍റെ പ്രധാന കേന്ദ്രം കേരളം ജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്ന് മാലിയിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായി റിപ്പോര്‍ട്ട്.

മനുഷ്യക്കടത്തിന്‍റെ പ്രധാന കേന്ദ്രം കേരളം

Untitled-1 copyജോലി വാഗ്ദാനം ചെയ്ത് ഇന്ത്യയില്‍ നിന്ന് മാലിയിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായി റിപ്പോര്‍ട്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന്  രേഖകളൊന്നുമില്ലാതെ നിരവധി പേര് മാലിയിലെത്തുന്നുണ്ടെന്നും ഇതിന് ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നോര്‍ക്കക്ക് അയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

sameeksha-malabarinews

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് മാലിയിലേക്ക് രേഖകളൊന്നുമില്ലാതെ മനുഷ്യരെ കടത്തുന്നതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ കൈപ്പറ്റിയാണ് സ്ത്രീകളടക്കമുള്ള വരെ മാലിയിലേക്ക് കടത്തുന്നത്. ഇതിനായി  വിവിധ ഏജന്‍സികള്‍ രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടിപ്പിനിരയാവുന്നവര്‍ക്ക് മാലിയില്‍ ശരിയായ ഭക്ഷണമോ താമസ സൌകര്യങ്ങളോ ലഭിക്കുന്നില്ല. ജോലിയും വേതനവുമില്ലാതെ മാലിയില്‍ നിരവധിപേര് കുടുങ്ങിക്കിടക്കുന്നുണ്ട്. ഗൌരവമായ ഈ വിഷയത്തില്‍ നോര്‍ക്ക എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നും ഇത്തരം ഏജന്‍സികളെ സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ജനുവരി എട്ടിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ സംസ്ഥാനത്തിനും ഇന്ത്യന്‍ ഓവര്‍സീസ് അഫയേഴ്സിന് വകുപ്പിനും റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അന്വേഷണമൊന്നും നടന്നിട്ടില്ല.

കഴിഞ്ഞവര്‍ഷം കേരളം കേന്ദ്രമാക്കി നിരവധി പേരെ കയറ്റി അയച്ചതായും റിപ്പോര്‍ട്ട്. തലസ്ഥാനത്ത് ഇത്തരം റാക്കറ്റുകള്‍ സജീവമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നോര്‍ക്കക്കയച്ച കത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

കഴിഞ്ഞവര്‍ഷം തിരുവനന്തപുരം കേന്ദ്രമാക്കി യാതൊരു രേഖകളുമില്ലാതെ നിരവധി പേരെ മാലിയിലേക്ക് കയറ്റി അയച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജാവേദ് എന്ന ഏജനറാണ് രാജ്യത്തെ വിവിധയിടങ്ങളില് നിന്നുള്ളവരെ കഴിഞ്ഞ വര്‍ഷം മാലിയിലേക്ക് കയറ്റി അയച്ചത്. മുംബൈ സ്വദേശിയായ ഇയാള്‍ തിരുവനന്തപുരത്ത് താമസിച്ചാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളടക്കമുള്ളവരെ യാതൊരു രേഖയുമില്ലാതെ മാലിയിലേക്ക് കയറ്റി അയച്ചത്.ജാവേദിനെ കഴിഞ്ഞ മെയില്‍ മാലിയില്‍ അറസ്റ്റ് ചെയ്തെങ്കിലും ഇയാളുടെ നേതൃത്വത്തില്‍ മനുഷ്യക്കടത്തിനായി വന്‍ റാക്കറ്റ് തന്നെ തിരുവനന്തപുരത്ത് സജീവമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കയച്ചെങ്കിലും ഇതുവരെയും ഇത് സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!