മട്ടന്നൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസില്‍ അഞ്ചാപ്രതിയായ സുഹൈല്‍ കീഴടങ്ങി. തലശ്ശേരി കോടതിയിലാണ് സുഹൈല്‍ കീഴടങ്ങിയത്.
തന്റെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടാണ് സുഹൈല്‍ കീഴടങ്ങിയത്. താന്‍ നിരപരാധിയാണെന്നും നീതിന്യായ വ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടെന്നും പോസ്റ്റില്‍ സുഹൈല്‍ പറയുന്നു.
ഈ കേസില്‍ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാംപ്രതി സംഗീത് എന്നിവരെ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വ്യാഴാഴ്ച പിടികൂടിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിലെ രണ്ടാംപ്രതിയായ രതീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




