മനോജ് വധം പ്രതികളെ തിരിച്ചറിയാമെന്ന് ദൃക്‌സാക്ഷി

manoj 1കോഴിക്കോട്: തലശ്ശേരിയില്‍ ആര്‍ എസ് എസ് നേതാവ് മനോജിനെ വെട്ടികൊന്ന സംഭവത്തിലെ മുഴുവന്‍ പേരെയും തിരിച്ചറിയാമെന്ന് ദൃക്‌സാക്ഷി മൊഴി. ആക്രമണസമയത്ത് മനോജിനൊപ്പം വാനിലുണ്ടായിരുന്ന പ്രമോദാണ് ക്രൈംബ്രാഞ്ച് സംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. ആക്രമണത്തിനിടെ മുതുകത്ത് വെട്ടേറ്റ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ് പ്രമോദ്.

ജയകൃഷ്ണന്‍ വധകേസുള്‍പ്പെടെ സി പി എം നേതാക്കള്‍ക്ക് പങ്കുള്ള പല ക്രിമിനല്‍ കേസുകളിലും പ്രതിപട്ടികയിലായ വിക്രമന്‍, പച്ചകള്ളി ഷര്‍ട്ട് ധരിച്ച പാര്‍ട്ടിക്കാരനായ മറ്റൊരാള്‍ എന്നിവരുള്‍പ്പെടെ 7 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ക്കൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് അറിയില്ലെന്നും പ്രമോദിന്റെ മൊഴിയില്‍ പറയുന്നു.

ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാനാണ് ആശുപത്രിയില്‍ മൊഴി രേഖപ്പെടുത്തിയത്. ലോക്കല്‍ പോലീസ് നേരത്തെ മൊഴിയെടുത്തിരുന്നുവെങ്കിലും കേസനേ്വഷണം ക്രൈംബ്രാഞ്ചിന്റെ പ്രതേ്യക അനേ്വഷണസംഘം ഏറ്റെടുത്തതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തത്.

Share news
error: Content is protected !!
Scroll to Top