സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല; മുഖ്യമന്ത്രി

MODEL 2 copyതിരു: ഓണചെലവുകള്‍ കൊടുത്തു തീര്‍ക്കുന്നതിനിടെ സംസ്ഥാനം ഓവര്‍ഡ്രാഫ്റ്റില്ല എന്ന വാര്‍ത്തകള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ഓവര്‍ഡ്രാഫ്റ്റ് അനുവദനീയമാണെന്നും ഏഴ് ദിവസത്തിനുള്ളില്‍ ഓവര്‍ഡ്രാഫ്റ്റ് അടച്ചു തീര്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

ഖജനാവ് വെള്ളിയാഴ്ച കാലിയായതിന് ശേഷം നിത്യചെലവുകള്‍ക്ക് എടുത്ത അധികം തുകയും മതിയാകാതെ വന്നതോടെയാണ് ഓവര്‍ഡ്രാഫ്റ്റിലേക്ക് പോയത്. വരുമാനം കുറഞ്ഞതാണ് ഇത്രയും രൂക്ഷമായ സ്ഥിതി ഉണ്ടാക്കിയത്. അടുത്ത കാലത്തെങ്ങും ഓണച്ചെലവുകള്‍ നേരിടുന്നതില്‍ സംസ്ഥാനം ഇത്രയും പ്രയാസം നേരിട്ടിട്ടില്ല.

മദ്യത്തില്‍ നിന്നുള്ള വരുമാനത്തിന്റെ കുറവ് നികത്താന്‍ ലക്ഷ്യമിട്ട് ചില സംസ്ഥാനങ്ങളില്‍ ചെയ്ത പോലെ ഡീസലിന് നികുതിയേര്‍പ്പെടുത്താന്‍ മന്ത്രിസഭയില്‍ നിര്‍ദ്ദേശമുണ്ടായിട്ടുണ്ട്. റോഡിന്റെ പേരിലായിരിക്കും ഇത്. അതേസമയം ഡീസല്‍ സെസ് ഏര്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.

Share news
error: Content is protected !!
Scroll to Top