ചെട്ടിപ്പടിയില്‍ വീട് കയറി അക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

Untitled-1 copyപരപ്പനങ്ങാടി: ചെട്ടിപ്പടിയില്‍ വീട് കയറി അക്രമണം നടത്തി. അക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരപ്പനങ്ങാടി ചെട്ടിപ്പടി ആലിന്‍ചുവട്ടില്‍ ഹൃദ്‌രോഗിയായ ഉമ്മയെയും, മകനെയും എട്ടംഗ സംഘം വീട് കയറി ആക്രമിച്ചതായാണ് പരാതി.

പരേതനായ കാപ്പിത്തോട്ടത്തില്‍ ഉമ്മറിന്റെ ഭാര്യ ഉമ്മാച്ചികുട്ടിയെയും, മകന്‍ മുഹമ്മദ് നബീറിനെയുമാണ് എട്ടോളം വരുന്ന സംഘം ആയുധങ്ങളുമായി വീട്ടില്‍ കയറി അക്രമിച്ചത്. അക്രമണത്തില്‍ പരിക്കേറ്റ ഉമ്മയെയും മകനെയും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടുകാരുടെ നിലവിളിയെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.

പരപ്പനങ്ങാടി പോലീസ് ആശുപത്രിയിലെത്തി തെളിവെടുത്ത് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top