താനൂര്‍: താനൂരില്‍ രണ്ടിടത്തായി ലോറികള്‍ അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. കളരിപ്പടിക്കലും, ചിറക്കലുമാണ് അപകടമുണ്ടായത്. മല്‍ത്സ്യം കയറ്റി പോകുകയായിരുന്നു ഇന്‍സുലേറ്റഡ് ലോറികളാണ് അപകടത്തില്‍പ്പെട്ടത്. കളരിപ്പടിക്കലില്‍ ലോറി മരത്തിലിടിച്ചും, ചിറക്കലില്‍ ലോറി റോഡരുകിലെ കുഴിയില്‍ വീണുമാണ് അപകടമുണ്ടായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



