നടന്‍ പൃഥ്വിരാജിന് പെണ്‍കുഞ്ഞ്

prithvirajകൊച്ചി: നടന്‍ പൃഥ്വിരാജിന് പെണ്‍കുഞ്ഞ് പിറന്നു. കൊച്ചിയിലെ ലേക്‌ഷോര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച വൈകീട്ട് 3.30 നായിരുന്നു കുഞ്ഞിന്റെ ജനനം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് വാളിലൂടെ അറിയിച്ചത്. സിസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിന് 3.250 കിലോഗ്രാമാണ് കുഞ്ഞിന്റെ തൂക്കം.

നേരത്തെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റിലീസിനായി താന്‍ കാത്തിരിക്കുകയാണെന്നും സുപ്രിയ അമ്മയാകാന്‍ പോകുകയാണെന്നും പൃഥ്വിരാജ് ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top