സൈമ അവാര്‍ഡിന്റെ ഇരട്ടത്തിളക്കത്തില്‍ മഞ്ജുവാര്യര്‍

സൈമ അവാര്‍ഡിന്റെ ഇരട്ടത്തിളക്കവുമായി മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യര്‍. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്‌ക്കാരമാണ് മഞ്ജുവിനെ തേടിയെത്തിയിരിക്കുന്നത്.

പ്രതിപൂവന്‍കോഴി, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെയുമാണ് മഞ്ജുവിന് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്.

അവാര്‍ഡ് നിശയില്‍ എത്താന്‍ കഴിയാത്തതിനെതുടര്‍ന്ന് മഞ്ജുവിന്റെ മലയാളത്തിലെ പുരസ്‌ക്കാരം ആന്റണി പെരുമ്പാവൂരും തമിഴിലേത് സംവിധായകന്‍ വെട്രിമാരനുമാണ് ഏറ്റുവാങ്ങിയത്.

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‌ക്കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.

2019ലെ മലയാള സിനിമകള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണ്. ചിത്രം ലൂസിഫര്‍.

Share news
error: Content is protected !!
Scroll to Top