ബോള്‍ഡ് ലുക്കില്‍ മഞ്ജു വാര്യര്‍; അജിത്തും മഞ്ജുവും ഒന്നിക്കുന്ന ‘തുനിവ്’ ട്രെയിലര്‍

ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘തുനിവി’ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. എച്ച് വിനോദിന്റെ സംവിധാനത്തില്‍ അജിത് നായകനായി എത്തുന്ന ചിത്രം പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്തും. കണ്‍മണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്.

ഒരു ബാങ്ക് കൊള്ളയടിക്കുന്നതോടെ ആരംഭിക്കുന്ന ട്രെയിലര്‍, അജിത് പൊലീസാണോ കൊള്ളക്കാരനാണോ എന്ന ചോദ്യം ബാക്കിയാക്കുന്നുണ്ട്. അജിത്തിനൊപ്പം ഇതുവരെ കാണാത്ത ബോള്‍ഡ് ഗെറ്റപ്പില്‍ മഞ്ജു വാര്യരും ഉണ്ട്.

വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ‘തുനിവി’ന്റെ ഓടിടി അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ് ലഭിച്ചിരിക്കുന്നത് തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്.

Share news
error: Content is protected !!
Scroll to Top