പുതുവത്സരാശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുവത്സരാശംസ നേര്‍ന്നു. ലോകം പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. സമത്വവും സൗഹാര്‍ദ്ദവും പുരോഗതിയും പുലരുന്ന പുതുവര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ നമുക്ക് ഈ വേളയില്‍ പങ്കുവെയ്ക്കാം.

ഐക്യവും സമാധാനവും നിലനില്‍ക്കുന്ന നാടാണ് നമ്മുടേത്. അതിന് ഭംഗംവരുത്താന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ കൂട്ടായി ഒറ്റപ്പെടുത്തേണ്ടതുണ്ട്. അതിനായി കൂടുതല്‍ കരുത്തോടെ ഒരുമിച്ച് നീങ്ങാം.

കോവിഡിന്റെ പുതിയ വകഭേദം ഭീഷണി ഉയര്‍ത്തി മുന്നിലുണ്ട്. ഈ വകഭേദത്തിന് വലിയ വ്യാപനശേഷി ഉണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം. കരുതലോടെ നമുക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. ഏവര്‍ക്കും പുതുവത്സരാശംസകള്‍.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top