തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജുവാര്യര്‍

imagesപതിനാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിവന്ന മഞ്ജുവാര്യര്‍ തന്റെ പേരിലുള്ള കോടികണക്കിന് രൂപയുടെ ആസ്തിയുള്ള സ്വത്തുക്കള്‍ ദിലീപ് വിട്ടു നല്‍കിയേക്കും എന്ന് റിപ്പോര്‍ട്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തനിക്ക് ദിലീപില്‍ നിന്ന് ജീവനാംശം വേണ്ടെന്ന് മഞ്ജുവാര്യര്‍ പറഞ്ഞതായാണ് സൂചന.

ഒരുമിച്ച് ജീവിച്ച കാലത്ത് സമ്പാദിച്ച 80 കോടിയോളം വരുന്ന സ്വത്തുക്കള്‍ മഞ്ജു വിട്ടുകൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
മഞ്ജുവിന്റെ പേരില്‍ ദിലീപ് സ്വത്തുക്കള്‍ എഴുതി നല്‍കിയിരുന്നതായാണ് വിവരം. ഈ സ്വത്തുക്കളെല്ലാം വിവാഹമോചനത്തോടെ ദിലീപിന് നല്‍കാന്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം അഭിഭാഷകന്‍ മുഖേന കുടുംബകോടതിയെ അറിയിക്കാനാണ് മഞ്ജുവിന്റെ തീരുമാനം.

ജൂലൈ 23 നാണ് ദിലീപ് നല്‍കിയ വിവാഹ മോചന ഹര്‍ജിയില്‍ ആദ്യം വാദം കേള്‍ക്കുക. ഇരുവരും വിവാഹമോചനത്തിന് സമ്മതിച്ചാല്‍ അതോടെ ഒരു താര ദാമ്പത്യത്തിന് കൂടി അന്ത്യമാകും.

Share news
error: Content is protected !!
Scroll to Top