Section

malabari-logo-mobile

മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ ജനറേറ്റര്‍ പ്ലാന്റ് ഇന്നുമുതല്‍ പരിശീലന പ്രവര്‍ത്തനം ആരംഭിക്കും

HIGHLIGHTS : The oxygen generator plant at Manjeri Medical College will start training from today

മഞ്ചേരി: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ ജനറേറ്റര്‍ പ്ലാന്റ് സജ്ജം. ഇന്ന് പരിശീലന പ്രവര്‍ത്തനം ആരംഭിക്കും. ആദ്യഘട്ടത്തില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്ന വിഭാഗത്തിലേക്കുള്ള ഓക്സിജന്‍ പ്ലാന്റില്‍നിന്ന് ഉല്‍പ്പാദിപ്പിക്കും.

2000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് പ്ലാന്റ്. മിനുട്ടില്‍ 1000 ലിറ്റര്‍ ഓക്‌സിജനാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റിന്റെ ശേഷി.
രണ്ട് കോടി രൂപ ഉപയോഗിച്ച് ബംഗളൂരുവില്‍നിന്നാണ് യന്ത്രങ്ങള്‍ എത്തിച്ചത്.

sameeksha-malabarinews

പഴയ മരാമത്ത് വിഭാഗം കെട്ടിടത്തോട് ചേര്‍ന്നാണ് പ്ലാന്റ്. 20 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം പണി പൂര്‍ത്തിയാക്കി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ഓക്സിജന്‍ ജനറേറ്റ്ചെയ്യാനാവും. ഇതോടെ ആശുപത്രിയില്‍ മുഴുവന്‍സമയം ഓക്സിജന്‍ ലഭ്യത ഉറപ്പുവരുത്താനാകും.
നിലവില്‍ മെഡിക്കല്‍ കോളേജില്‍ 14,000 ലിറ്റര്‍ സംഭരണശേഷിയുള്ള ലിക്വിഡ് ഓക്സിജന്‍ ടാങ്കുണ്ട്. ലോറിയില്‍ ഓക്സിജന്‍ എത്തിച്ചാണ് ഇത് നിറയ്ക്കുക. പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകുന്നതോടെ വെന്റിലേറ്ററുകള്‍ക്കും ഓക്‌സിജന്‍ പോയിന്റുകള്‍ക്കും ഹൈ ഫ്‌ലോ ഓക്‌സിജന്‍ യൂണിറ്റുകള്‍ക്കും ഒരേസമയം യഥേഷ്ടം ഓക്‌സിജന്‍ ലഭ്യമാകും.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!