മഞ്ചേരി മെഡിക്കല്‍ കോളേജില്‍ അസി. പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ ക്ലിനിക്കല്‍ വകുപ്പുകളിലെ അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ് തസ്തികകളിലെ ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.ഡി/ എം.എസ് പി.ജി ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം 73500 രൂപ വേതന നിരക്കില്‍ പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ ഉള്‍പ്പെടുത്തിയ അപേക്ഷകള്‍ സെപ്റ്റംബര്‍ 21 ന് വൈകീട്ട് അഞ്ചു മണിക്കകം careergmcm@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും, ഇ മെയിലും ഉണ്ടായിരിക്കണം. അധികയോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും, പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2764056.

 

Share news
error: Content is protected !!
Scroll to Top