ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ട് കുക്കി സ്ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. നഗ്‌നരായി നടത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കേന്ദ്ര-സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ കടുത്ത പ്രതിരോധത്തിലാകുകയും സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.
കേസില്‍ ആറു പ്രതികള്‍ക്കെതിരെ ഗുവാഹത്തിയിലെ പ്രത്യേക സിബിഐ കോടതി ജഡ്ജി മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. പ്രായപൂര്‍ത്തിയാകാത്ത ഒരു പ്രതിക്കെതിരായി നിയമലംഘനത്തിന്റെ പേരിലുള്ള റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
കഴിഞ്ഞ ജൂലൈയിലാണ് സിബിഐ കേസ് ഏറ്റെടുത്തത്. മെയ് നാലിനാണ് സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടത്. മൂന്ന് സ്ത്രീകളില്‍ ഒരാള്‍ കൂട്ടബലാത്സംഗത്തിന് ഇരയായതായി സിബിഐ എഫ്ഐആറില്‍ പറയുന്നു. മറ്റൊരു സ്ത്രീയുടെ രണ്ട് പുരുഷബന്ധുക്കളെ കൊലപ്പെടുത്തി. മെയ് നാലിന് കാങ്പോക്പി ജില്ലയിലെ ബി ഫൈനോം ഗ്രാമത്തില്‍ ആയിരത്തോളംവരുന്ന സംഘം ആയുധങ്ങളുമായെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



