ഇംഫാല്‍: മണിപ്പൂര്‍ ബിഷ്ണുപൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച ഉണ്ടായ സഘര്‍ഷത്തില്‍ മൂന്ന് പേര്‍കൂടി കൊല്ലപ്പെട്ടു. ക്വാക്ട പ്രദേശത്തെ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട മൂന്ന് പേരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.
കുക്കി വിഭാഗത്തില്‍പ്പെട്ട നിരവധി പേരുടെ വീടുകളും അഗ്നിക്കിരയാക്കിയതായാണ് ബിഷ്ണു പോലീസിനെ ഉദ്ധരിച്ച് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്ത് വെടിവെയ്പ്പ് ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.
കുക്കി വിഭാഗക്കാരും സുരക്ഷ സേനയും തമ്മിലാണ് വെടിവെയ്പ്പ് നടക്കുന്നത്. വ്യാഴാഴ്ച സുരക്ഷാ സേനയും മെയ്തികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റിരുന്നു.
മണിപ്പൂര്‍ നിയമസഭ സമ്മേളനം ആഗസ്റ്റ് 21 ന് വിളിച്ചുചേര്‍ക്കാനായി ഗവര്‍ണര്‍ അനുമതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നിയമസഭ സമ്മേളിക്കാന്‍ പോകുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




