തൃശൂര്‍: കഴിഞ്ഞദിവസം എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ കണ്ടെത്തി. കുട്ടികളെ കണ്ട ഒരാള്‍ വടക്കാഞ്ചേരി പോലീസില്‍ വിവരം അറിയിച്ചിരുന്നു. വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുകാട് കോളനിയില്‍ സരേഷിന്റെ മകന്‍ അര്‍ജുന്‍(14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത്(14) എന്നിവരെയാണ് കണ്ടെത്തിയത്.
കുട്ടികള്‍ കഴിഞ്ഞദിവസം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം ഇറങ്ങിയതായി ബസ് കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് കുട്ടികളെ കാണാനില്ലെന്ന വിവരം രക്ഷിതാക്കള്‍ പോലീസില്‍ അറിയിക്കുന്നത്. കുട്ടികള്‍ക്കായി വീട്ടുകാരും പോലീസും നാട്ടുകാരും വ്യാപകമായ തെരച്ചില്‍ നടത്തിവരുന്നതിനിടെയാണ് വൈറ്റില ഹബ്ബില്‍ നിന്ന് ബസില്‍ കുട്ടികള്‍ കയറുന്നതായുള്ള വിവരം ലഭിച്ചത്.
അതെസമയം കുട്ടികള്‍ ഇറങ്ങിപ്പോവാനുണ്ടായ കാരണം വ്യക്തമല്ല.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




