തമിഴ് നടന്‍ മോഹനെ(60) തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ:തമിഴ് നടന്‍ മോഹന്‍ അന്തരിച്ചു. മധുരയിലെ തിരുപ്പാര്‍ക്കുണ്ട്രം ക്ഷേത്രത്തിന് സമീപത്തെ തെരുവിലാണ് നടന്റെ മൃതദേഹം കണ്ടെത്തിയത്. കമല്‍ഹാസന്റെ അപൂര്‍വ സഹോദരങ്ങള്‍ (1989) എന്ന ചിത്രത്തിലെ ഹാസ്യ വേഷത്തിലൂടെയാണ് 60 കാരനായ നടന്‍ അറിയപ്പെടുന്നത്.

ജൂലൈ 31 നാണ് നാട്ടുകാര്‍ ഇദേഹത്തിന്റെ മൃതദേഹം റോഡില്‍ കാണുകയും പോലീസില്‍ അറിയിക്കുകയും ചെയ്തത്. എന്നാല്‍ മരിച്ചത് മോഹനാണെന്ന് ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് മരിച്ചത് മോഹനാണെന്ന് തിരിച്ചറിഞ്ഞത്. മോഹന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മധുര സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചതായി പോലീസ് അറിയിച്ചു. നടന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം അന്തിമ ചടങ്ങുകള്‍ക്കായി കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കും.

സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇദേഹം എന്നാണ് റിപ്പോര്‍ട്ട്. സേലം ജില്ലയിലെ മേട്ടൂര്‍ സ്വദേശിയാണ് മോഹന്‍

അപൂര്‍വ സഹോദരങ്ങള്‍ എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ സുഹൃത്തായാണ് മോഹന്‍ വേഷമിട്ടത്. ആര്യയുടെ നാന്‍ കടവുള്‍, അത്ഭുത മണിത്തര്‍കള്‍ എന്നീ ചിത്രങ്ങളിലും മോഹന്‍ അഭിയിച്ചിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top