HIGHLIGHTS : manipulation 10,3000 fine for luxury bike by Motor Vehicle Department Enforcement Division
തിരൂരങ്ങാടി: ഡീലറുടെ കൈവശമുള്ള ആഡംബര ബൈക്കിന്റെ ഓഡോ മീറ്ററില്‍ കൃത്രിമം കാണിച്ച ഡീലര്‍മാര്‍ക്ക് 10,3000 രൂപ പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം. ഡീലര്‍മാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളില്‍ ഒഡോ മീറ്റര്‍ കണക്ഷനില്‍ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
കോട്ടക്കല്‍ എബിസി മോട്ടേഴ്‌സ് ഷോറൂമില്‍ നിന്ന് കോഴിക്കോടുള്ള ലുഹ ഒട്ടോമോട്ടീവിസ് ഷോറൂമിലേക്ക് വാഹനം ഓടിച്ച് കൊണ്ടുപോകും വഴി ദേശീയപാത കക്കാട് വെച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ വാഹനം പിടികൂടുകയായിരുന്നു.

വാഹനം വില്‍പ്പനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദര്‍ശത്തിന് കൊണ്ടുപോകല്‍, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ചില സ്വകാര്യ ആവശ്യങ്ങള്‍ക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോള്‍ ഓടിയ ദൂരം മീറ്ററില്‍ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്. ഇത് മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനം ആയതിനാല്‍ ഡീലര്‍ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താന്‍ ആണ് വ്യവസ്ഥയുള്ളത്.
എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ ആഡംബര ബൈക്ക് ഓടിച്ചു പരിശോധിച്ചപ്പോള്‍ ഓഡോ മീറ്റര്‍ കണക്ഷന്‍ വിച്ഛേദിച്ചതായി കണ്ടെത്തി. ട്രേഡ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇല്ലാത്തതിനാലും 10,3000 (ഒരു ലക്ഷത്തി മുആയിരം രൂപ) പിഴ ചുമത്തി.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. കെ. മുഹമ്മദ് ഷഫീക്കിന്റെ നേതൃത്വത്തില്‍ എ എം വി ഐമാരായ കെ ആര്‍ ഹരിലാല്‍, പി ബോണി എന്നിവരാണ് പരിശോധന നടത്തിയത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പും ഇത് പോലെ രണ്ട് ബൈക്കുകള്‍ക്കെതിരെയും ആറ് മാസങ്ങള്‍ക്കു മുമ്പ് ഒരു കാറിനെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി പിഴ ചുമത്തിയിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
MORE IN Latest News
