HIGHLIGHTS : Excise's massive drug bust in Thirurangadi
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന് മുന്‍വശം വാടക മുറിയില്‍ വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തിയ രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. അവരില്‍ നിന്നും 16 ഗ്രാം മെറ്റാംഫിറ്റമിനും അത് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടറും പിടികൂടി. തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി വില്ലേജില്‍ മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കല്‍ വീട്ടില്‍ ചിക്കു എന്ന ഹാഷിഖ്, തിരൂരങ്ങാടി താലൂക്കില്‍ അരിയല്ലൂര്‍ വില്ലേജില്‍ കൊടക്കാട് ദേശത്ത് വാണിയം പറമ്പത്ത് വീട്ടില്‍ സാനു എന്ന ഇഹ്സാനുല്‍ ബഷീര്‍ എന്നിവരെ പിടികൂടി.
ദിവസങ്ങളായി നീണ്ട നിരീക്ഷണത്തിലാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ സാബു. എക്സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ ബിജു, അജിത്കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അരുണ്‍, ജയകൃഷ്ണന്‍, രാകേഷ്, ജിനരാജ്, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രോഹിണി കൃഷ്ണന്‍, ലിഷ, സില്ല, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

മറ്റൊരു കേസില്‍ കക്കാട് വെച്ച് അഫ്സൽ (22 ) എന്നയാളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. ഇയാളിൽ നിന്നും 0.713 ഗ്രാം മെത്താംഫിറ്റമിനു പിടികൂടി .
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു