Section

malabari-logo-mobile

മാണി ചുളുവില്‍ അവതരിപ്പിച്ച ബജറ്റ്‌ സാധാരണക്കാരന്റെ നടുവൊടിയും

HIGHLIGHTS : തിരു: അരിക്കും ഗോതമ്പിനും വരെ നികുതി ഏര്‍പ്പെടുത്തി പെട്രോളിനും ഡീസലിനും അധിക നികുതിയും ചുമത്തിയു കെഎം മാണിയുടെ പതിമൂന്നാം ബജറ്റ്‌.

km-maniതിരു: അരിക്കും ഗോതമ്പിനും വരെ നികുതി ഏര്‍പ്പെടുത്തി പെട്രോളിനും ഡീസലിനും അധിക നികുതിയും ചുമത്തിയു കെഎം മാണിയുടെ പതിമൂന്നാം ബജറ്റ്‌. പഞ്ചസാരയക്ക്‌ കേരളത്തില്‍ നികുതി ഏര്‍പ്പെടുത്തി. കരാര്‍ ഉടമ്പടികള്‍ മുതല്‍ ഭൂമി റജിസ്‌ട്രേഷന്‍ വരെയുള്ള എല്ലാ സേവനങ്ങള്‍ക്കും ചെലവും വര്‍ദ്ധിക്കും. ചരിത്രത്തില്‍ ആദ്യമായി കമ്മി 10,000 കോടി പിന്നിട്ട ബജറ്റാണ്‌ കെഎം മാണി അവതരിപ്പിച്ചത്‌.

സംസ്ഥാനത്തെ അടിസ്ഥാന മേഖലകളെ സ്‌പര്‍ശിക്കുന്ന ഭൂരിപക്ഷം ഉല്‍പ്പന്നങ്ങള്‍ക്കും നികുതി വര്‍ധിപ്പിക്കുന്ന നിര്‍ദേശങ്ങളോടെയാണ്‌ മന്ത്രി കെ എം മാണി അടുത്ത വര്‍ഷത്തേക്കുള്ള ബജറ്റ്‌ തയ്യാറാക്കിയത്‌. ഇതുവരെ നികുതി ഇല്ലാതിരുന്ന അരിക്കും ഗോതമ്പിനും അരി ഉല്‍പ്പന്നങ്ങള്‍ക്കും ഒരു ശതമാനവും പഞ്ചസാരയ്‌ക്കു രണ്ട്‌ ശതമാനവും നികുതി ഏര്‍പ്പെടുത്തി.

sameeksha-malabarinews

ഗോതമ്പു പൊടിക്കും ആട്ടയ്‌ക്കും നികുതി പൂജ്യത്തില്‍ നിന്ന്‌ അഞ്ചു ശതമാനമായി കുത്തനെ കൂട്ടി. വെളിച്ചെണ്ണയ്‌ക്കും ആദ്യമായി ഒരു ശതമാനം നികുതി ഏര്‍പ്പെടുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന്‌ ഒരു രൂപ വീതമാണ്‌ സംസ്ഥാന ഏര്‍പ്പെടുത്തിയ അധിക നികുതി. നിലവില്‍ ലിറ്ററിന്‌ 15 രൂപവരെയുള്ള മൂല്യ വര്‍ധിത നികുതിക്കും പുറമെയാണിത്‌.

ഇതുവരെ 100 രൂപയുണ്ടായിരുന്ന എല്ലാ കരാര്‍. ഉടമ്പടി മുദ്രപ്പത്രങ്ങള്‍ക്കും 500 രൂപയാകും. ചുങ്കചീട്ടിന്‌ 50 ല്‍ നിന്ന്‌ 500 രൂപയായും ജാമ്യപണയ കരാറുകള്‍ക്ക്‌ 100 രൂപയില്‍ നിന്ന്‌ 500 രൂപയായും മുദ്രപ്പത്ര വില കൂട്ടി. ബൈക്കുകളുടെ നികുതി രണ്ടു ശതമാനം മുതല്‍ പത്തു ശതമാനം വരെയും കൂട്ടി. അന്യസംസ്ഥാന റജിസ്‌ട്രേഷന്‍ ഉള്ള വാഹനങ്ങള്‍ക്ക്‌ പ്രത്യേക നികുതിയും ഏര്‍പ്പെടുത്തി.

എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും റജിസ്‌ട്രേഷനുകള്‍ക്കും ലൈസന്‍സ്‌ പുതുക്കുന്നതിനും നികുതി വര്‍ധിപ്പിച്ചു. 20,000 ടണ്‍ റബര്‍ വരെ കിലോയ്‌ക്ക്‌ 150 രൂപയ്‌ക്ക്‌ സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 300 കോടി രൂപ മാറ്റി വച്ചു.

ഫാക്ട്‌ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഒരു വര്‍ഷത്തേക്കു വാങ്ങുന്ന എല്‍എന്‍ജിക്ക്‌ നികുതിയിളവും ബൂജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!