
ആവശ്യമായ ചേരുവകൾ:-
മൈദ: 1/2 കപ്പ്
പഴുത്ത മാങ്ങ അരച്ചത് : 3 കപ്പ്
മുട്ട: 1
ബേക്കിംഗ് പൌഡര്‍: 1/2 ടീ സ്പൂണ്
പൊടിച്ച പഞ്ചസാര : 1/4 കപ്പ്
വാനില എസ്സെന്‍സ് : 1/2 ടീ സ്പൂണ്
ബട്ടര്‍ / ഓയില്‍ : 1/4 കപ്പ്
പാല്‍: ആവശ്യത്തിന്
വിപ്പിംഗ് ക്രീം : 2 കപ്പ്
പൊടിച്ച പഞ്ചസാര : 8 ടേബിള്‍ സ്പൂണ്‍
ജെലാറ്റിന്‍ : 3 ടേബിള്‍ സ്പൂണ്‍
പഞ്ചസാര :4 ടേബിള്‍ സ്പൂണ്‍
മാങ്ങാ ജ്യൂസ്
തയ്യാറാക്കുന്ന വിധം:-
കേക്ക് ഉണ്ടാക്കാന്‍ ഓവന്‍ 160C പ്രീ ഹീറ്റ് ചെയ്യുക . മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നായി മിക്‌സ് ചെയ്യുക . പൊടിച്ച പഞ്ചസാരയും ബട്ടറും കൂടി നന്നായി സോഫ്റ്റ് ആവും വരെ ബീറ്റ് ചെയ്യുക . ഇതിലേക്ക് മുട്ട ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്‌തെടുക്കുക. ഇതിലേക്ക് വാനില എസ്സെന്‍സ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. മിക്‌സ് ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേര്‍ത്ത് കട്ടകെട്ടാതെ മിക്‌സ് ചെയ്തു വെക്കുക . കുറച്ചു പാല്‍ ഇടക്കു ചേര്‍ക്കണം. ഒരു കേക്ക് ടിന്‍ ബട്ടര്‍ തേച്ചു അല്പം മൈദാ മാവു തൂവി വെക്കുക . കേക്ക് മിക്‌സ് ഇതിലോട്ടു ഒഴിച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക .
കേക്ക് നന്നായി തണുത്തതിനു ശേഷം മുകള്‍ ഭാഗം ഒന്ന് ട്രിം ചെയ്യുക
കേക്ക് ഉണ്ടാക്കിയ ടിന്നില്‍ ക്ലിങ് ഫിലിം അല്ലെങ്കില്‍ ബട്ടര്‍ പേപ്പര്‍ കൊണ്ട് അടിയിലും സൈഡിലും കവര്‍ ചെയ്യുക.
ഇനി കേക്ക് ഈ ടിന്നിലേക്ക് തന്നെ വെക്കുക. മാങ്ങാ ജ്യൂസ് നന്നായി ഒഴിച്ച് കൊടുക്കുക.
മൂസ് ഉണ്ടാക്കാന്‍ ജെലാറ്റിന്‍ അര കപ്പ് തണുത്ത വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. ചൂട് വെള്ളത്തില്‍ ഇറക്കി വെച്ചു ഉരുക്കി എടുക്കുക. വിപ്പിംഗ് ക്രീം ഒന്ന് ബീറ്റ് ചെയ്യുക. പതഞ്ഞു തുടങ്ങുമ്പോള്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കുക. വീണ്ടും ബീറ്റ് ചെയ്യുക
ഇനി ഇതിലേക്ക് മാങ്ങാ അരച്ചത് ചേര്‍ത്തു സാവധാനം ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ജെലാറ്റിന്‍ മിക്‌സ് ചെയ്യുക. ശേഷം ഒരു വലിയ അരിപ്പയിലൂടെ അരിച്ചെടുക്കുക. ഈ മൂസ് കേക്കിന്റെ മേല്‍ ഒഴിച്ചു കൊടുക്കുക. കവര്‍ ചെയ്തു സെറ്റ് ആവാന്‍ ഒരു 4 മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക.
ജെല്ലി ഉണ്ടാക്കാന്‍ ജെലാറ്റിന്‍ അര കപ്പ് തണുത്ത വെള്ളത്തില്‍ കുതിര്‍ത്തു വെക്കുക. മാങ്ങാ അരച്ചതും, പഞ്ചസാരയും ചേര്‍ത്തു ചൂടാക്കുക.
നന്നായി ചൂടായി കഴിഞ്ഞു കുതിര്‍ത്തു വെച്ച ജെലാറ്റിന്‍ ചേര്‍ത്തു ജെലാറ്റിന്‍ അലിയുന്നത് വരെ ഇളക്കി കൊടുക്കുക. ശേഷം തീ ഓഫ് ആക്കി അരിച്ചെടുത്ത് ഒന്ന് തണുക്കാന്‍ വെക്കുക. ഇത് കേക്കിന്റെ മേല്‍ ഒഴിച്ചു കൊടുക്കുക.
വീണ്ടും കവര്‍ ചെയ്ത് 4 മണിക്കൂര്‍ സെറ്റ് ആവാന്‍ വെക്കുക. നന്നായി സെറ്റ് ആയി കഴിഞ്ഞു കേക്ക് ക്ലിങ് ഫിലിം, അല്ലെങ്കില്‍ ബട്ടര്‍ പേപ്പറോട് കൂടി ടിന്നില്‍ നിന്നും സെര്‍വിങ് ട്രെയിലേക്ക് മാറ്റി ഇഷ്ട്ടം പോലെ അലങ്കരിച്ചു കട്ട് ചെയ്തു സെര്‍വ് ചെയ്യാം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



