മണ്ണാര്‍ക്കാട് ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചത് തിരൂര്‍ സ്വദേശി

തിരൂര്‍: പാലക്കാട് മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ടവറിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ തിരൂര്‍ സ്വദേശി മരിച്ചു. തലക്കടത്തൂര്‍ തറയില്‍ പരേതനായ പറമ്പത്ത് കുഞ്ഞിരായീന്റെ മകന്‍ മുഹമ്മദ് ബഷീര്‍ (55)ആണ് മരിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഇവര്‍ ഇപ്പോള്‍ തലക്കടത്തൂര്‍ ജുമാ മസ്ജിദിന് സമീപമാണ് താമസം. ഇന്ന്
പുലര്‍ച്ചെ മൂന്നരക്ക് നടന്ന തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

25 വര്‍ഷം അല്‍ ഐനിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്തു. ഇപ്പോള്‍ പത്ത് വര്‍ഷമായി നാട്ടില്‍ ബിസിനസുമായി മുന്നോട്ട് പോകുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്.

ഉമ്മ: ഖദീജ. ഭാര്യ: ആസ്യ.
മക്കള്‍: അസ്‌ക്കര്‍, അഫ്‌സല്‍, അന്‍സാരി, അന്‍സില്‍, അസ്മാബി, ഉമ്മു ഹബീബ. മരുമക്കള്‍: മുസ്തഫ, ഫസല്‍, റിഷാന തെസ്‌നി. സഹോദരങ്ങള്‍: അബ്ദുല്‍ റസാഖ്, മുഹമ്മദ് ഇസ്ഹാഖ്, മറിയാമു, പരേതയായ പാത്തോള്‍, സുബൈദ, മൈമൂന.

മൃതദേഹം പാലക്കാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിച്ചു. തലക്കടത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •