മനരിക്കല്‍ അബ്ദുറസാഖ് നിര്യാതനായി

തിരൂരങ്ങാടി: കേരളത്തിലെ പ്രമുഖ വസ്ത്ര വ്യാപാരിയും, കോട്ടക്കല്‍ മെട്രോ പ്ലാസ സീനത്ത് ആന്‍ഡ് സാരീസ് മാനേജിങ് ഡയറക്ടറും
തിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായ മനരിക്കല്‍ അബ്ദുറസാഖ് (62) നിര്യാതനായി. കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.

നാട്ടിലെ ജീവകാരുണ്യ പ്രവര്‍ത്തകന്‍ കൂടിയായ അബ്ദുറസാഖ് തിരൂരങ്ങാടി
പരേതനായ മനരിക്കല്‍ മുഹമ്മദ് ഹാജി, ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫിയ മണക്കടവന്‍. മക്കള്‍: ഫാത്തിമ ജസിന്‍,ആയിഷ , സുമയ്യ , അഫ്‌നാന്‍, റിഫ. മരുമക്കള്‍ തസ്ലീം (കടുങ്ങാത്തുകുണ്ട് ) , അര്‍ഷദ് (തിരൂരങ്ങാടി), ബാദുഷ (താമരശ്ശേരി). സഹോരങ്ങള്‍: പരേതനായ അബ്ദുറഹ്‌മാന്‍ ഹാജി, സീനത്ത് റഷീദ്, അബ്ദുല്‍ ഗഫൂര്‍, ഇബ്രാഹിം(സീനത്ത് ടെക്സ്റ്റയില്‍സ് കോട്ടയ്ക്കല്‍),സഹോദരി സൈനബ മുഹമ്മദ്കുട്ടി.

ജനാസ നിസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമാമസ്ജിദ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top