HIGHLIGHTS : Manager files police complaint alleging assault by Unni Mukundan

നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് മാനേജറുടെ പരാതി. നിലത്തിട്ട് ചവിട്ടിയെന്നും ആരോപണം. കൊച്ചി ഇന്‍ഫോപാര്‍ക്ക് പൊലീസ് മാനേജര്‍
വിപിന്‍ കുമാറിന്റെ മൊഴി എടുത്തു. അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ചാണ് മര്‍ദനമെന്ന് പരാതിയില്‍ പറയുന്നു.

കാക്കനാട് ഡിഎല്‍എഫിന്റെ ഫ്ളാറ്റില്‍ വച്ചാണ് സംഭവം എന്നാണ് മാനേജര്‍ പരാതിയില്‍ പറയുന്നത്. നിലത്തിട്ട് ചവിട്ടുകയും ഇടിക്കുകയും ചെയ്തെന്നാണ് ആരോപണം. ഈയിടെ ഇറങ്ങിയ ഒരു സിനിമയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് താന്‍ ഇട്ടിരുന്നു. ഇത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്നാണ് മര്‍ദനമേല്‍ക്കേണ്ടി വന്നത് എന്നാണ് മാനേജര്‍ പറയുന്നത്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ഉണ്ണി മുകുന്ദനെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചു വരുത്താനും സാധ്യതയുണ്ട്.
നടനെതിരെ ഫെഫ്കയിലും അമ്മ സംഘടനയിലും പരാതി നല്‍കിയതായി വിവരമുണ്ട്. ഇമെയില്‍ വഴിയാണ് പരാതി നല്‍കിയത്. ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷമാണ് മാനേജര്‍ പൊലിസിനെ സമീപിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു