ബിഷപ്പ് ഹൗസില്‍ വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ റിമാന്‍ഡില്‍

കണ്ണൂര്‍: ധനസഹായം ചോദിച്ച് കണ്ണൂര്‍ ബിഷപ്പ് ഹൗസിലെത്തിയശേഷം വൈദികനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ റിമാന്‍ഡില്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫ എന്ന സേവ്യര്‍ കുഞ്ഞുമോ(69)നെയാണ് കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. മേലെചൊവ്വയിലെ കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ ധനസഹായം ചോദിച്ചെത്തിയ പ്രതി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോര്‍ജ് പൈനാടത്തി ‘നെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

വെള്ളി പകല്‍ 11.15നാണ് സംഭവം. മുഹമ്മദ് മുസ്തഫ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതലയെക്കണ്ട് ധനസഹായം അഭ്യര്‍ഥിക്കുകയും ബിഷപ്പിന്റെ നിര്‍ദേശപ്രകാരം അഡ്മിനിസ്‌ട്രേറ്ററുടെ ഓഫീസിലെത്തി വാങ്ങുകയുമായിരുന്നു. ധനസഹായം കുറഞ്ഞുപോയെന്നാരോപിച്ചാണ് കറിക്കത്തി കൊണ്ട് ഫാ. ജോര്‍ജ് പൈനാടത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ബഹളംകേട്ട് ബിഷപ്പ് ഹൗസ് ജീവനക്കാരെത്തി ഇയാളെ കീഴ്‌പ്പെടുത്തി കണ്ണൂര്‍ സിറ്റി പൊലീസിനെ ഏല്‍പ്പിച്ചു. വലത് കൈയ്ക്കും വയറിനും കുത്തേറ്റ ജോര്‍ജ് പൈനാടത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top