
കോഴിക്കോട്: റെയില്‍വേ സ്റ്റേഷന്‍ പരിസരം, ലിങ്ക് റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുന്ന നടുവണ്ണൂര്‍ വാകയാട് കോറോത്ത് ഹൗസില്‍ പി സിറാജ് മുനീറിനെ (34) സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി. കമീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ടൗണ്‍ പൊലീസും ചേര്‍ന്ന് പിടികൂടി. ഇയാളില്‍നിന്ന് 187 ഗ്രാം കഞ്ചാവും 2100 രൂപയും കണ്ടെടുത്തു.
ആവശ്യക്കാരെ കണ്ടെത്തി പണം വാങ്ങി റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിന്റെ ഇരുവശങ്ങളിലും പാര്‍ക്ക് ചെയ്തിരിക്കുന്ന ട്രെയിന്‍ യാത്രക്കാരുടെ ഇരുചക്രവാഹനങ്ങളുടെ ഏതെങ്കിലും ഭാഗത്ത് ചെറു പൊതികളിലാക്കി കഞ്ചാവ് ഒളിപ്പിച്ച് വയ്ക്കും. വണ്ടി കാണിച്ചുകൊടുത്ത് കഞ്ചാവ് അവിടുന്ന് എടുത്തുപോവാന്‍ പറയുന്നതാണ് ഇയാളുടെ രീതി.
ടൗണ്‍ എസ്‌ഐ ബി സുലൈമാന്‍, ഡാന്‍സാഫ് എസ്‌ഐ മനോജ് എടയേടത്ത്, എഎസഐ അനീഷ് മുസ്സേന്‍വീട്, സി പിഒ സുനോജ് കാരയില്‍ എന്നിവരാണ് അന്വേക്ഷക സംഘത്തിലുണ്ടായിരുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




