
കുറ്റ്യാടി: കുറ്റ്യാടിയില്‍ സ്വകാര്യ ലാബിലെ ജീവനക്കാരുടെ താമസ സ്ഥലത്തുള്ള ശുചിമുറിയില്‍ ഒളികാമറ സ്ഥാപിച്ചയാള്‍ അറസ്റ്റില്‍. കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയുടെ മുന്‍വശത്തുള്ള അരീക്കര ലാബിന്റെ നടത്തിപ്പുകാരനായ അടുക്കത്തെ അരീക്കര മുഹമ്മദ് അസ്ലമി (50)നെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. ലാബിനോട് ചേര്‍ന്ന കെട്ടിടത്തില്‍ താമ സിക്കുന്ന ജീവനക്കാരി കുളിക്കാന്‍ കയറിയപ്പോള്‍ ജനലിനടത്ത് മൊബൈലുമായി ഒരാളെ കണ്ടു.
പെണ്‍കുട്ടി ബഹളംവച്ചപ്പോള്‍ സമീപവാസികള്‍ ഓടി കൂടി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നില്‍ അസ്ലമാണെന്ന് വ്യക്തമായത്.
തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. മൊബൈല്‍ സ്ഥാപിച്ച് കുളിമുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉപയോഗിച്ച് സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതിനുമാണ് കേസ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




