ഓണ്‍ലൈന്‍ ചൂതാട്ടം;ചെന്നൈയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്ഹത്യ ചെയ്തു

ചെന്നൈ: ഭാര്യയേയും രണ്ട് മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. ചെന്നൈ പെരുങ്കുടിയിലെ അപ്പാര്‍ട്ടുമെന്റിലെ താമസ്‌ക്കാരായ മണികണ്ഠന്‍(36) ഭാര്യ താര (35), മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരാണ് മരിച്ചത്. മരിച്ച മണികണ്ഠന്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍പ്പെട്ട് കടക്കെണിയിലായിരുന്നുവെന്നാണ് വിവരം.

ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും പിന്നീട് മണികണ്ഠന്‍ അടുക്കളിയില്‍ തൂങ്ങിമരിക്കുകയുമായിരുന്നു എന്നാണ് അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം.

ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍. അയല്‍വാസികളെയും ഇയാളുടെ സഹപ്രവര്‍ത്തകനെയും ചോദ്യം ചെയ്ത പൊലീസ് മണികണ്ഠന്‍ സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിയതായി കണ്ടെത്തി. ജോലിയില്‍ ക്രമം തെറ്റിയിരുന്ന ഇയാള്‍ വീട്ടില്‍ കമ്പ്യൂട്ടറിന് മുന്നില്‍ കൂടുതല്‍ സമയം ചിലവഴിക്കുക പതിവായിരുന്നുവെന്നും മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗൈമിന് അടിമയായ ഇയാള്‍ ജോലിക്ക് പോലും പോകാതെ കൂടുതല്‍ സമയം ഇതിനായി ചിലവഴിക്കുകയായിരുന്നുവെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഭാര്യയുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നതായും വിവരമുണ്ട്. ഇയാള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുള്ളതായും വിവരമുണ്ട്.

ഞായറാഴ്ച ഇവരുടെ വീട്ടില്‍ ഏറെ നേരമായിട്ടും ആരെയും പുറത്ത് കാണാതായതോടെ അടുത്ത താമസക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസെത്തി വീട് തുറത്ത് അകത്ത് കടന്നപ്പോഴാണ് നാലുപേരും മരിച്ചതായി കണ്ടെത്തിയത്.

 

 

 

Share news
error: Content is protected !!
Scroll to Top