തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. പിആര്‍എസ് ആശുപത്രിക്ക് സമീപത്തെ ആക്രിക്കടയിലാണ് തീപിടുത്തമുണ്ടായിരിക്കുന്നത്. തീ വലിയതോതില്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമം നടത്തുകയാണ്. വലിയപൊട്ടിത്തെറിയും ആക്രിക്കടയില്‍ലെ സാധനങ്ങളില്‍ നിന്ന് ഉണ്ടാകുന്നുണ്ട്.

അതെസമയം സമീപത്ത് നിരവധി വീടുകളും സ്ഥാപനങ്ങളുമാണ് ഉള്ളത്. ഇവിടേക്ക് തീ പടരുമോ എന്ന ആശങ്കയിലാണ്. വലിയ അപകടകരമായ സാഹചര്യമാണ് ഇവിടെയുള്ളത്. കടയിലുണ്ടായിരുന്ന ജീവനക്കാരെല്ലാം തന്നെ പുകഉയര്‍ന്നപ്പോള്‍ തന്നെ പുറത്തേക്ക് വന്നിരുന്നു.

സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴുപ്പിക്കുന്നുണ്ട്.സമീപത്തെ നിരവധി തെങ്ങുകള്‍ ഉള്‍പ്പെടെ കത്തിനശിച്ചിട്ടുണ്ട്.

എങ്ങിനെയാണ് തീപിടുത്തമുണ്ടായതെന്ന കാര്യം വ്യക്തമല്ല. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍ ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് ആദ്യം സ്ഥലത്തെത്തിയത്. തീ വന്‍തോതില്‍ പടരാന്‍ തുടങ്ങിയതോടെ കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രമായശ്രമം തുടരുകയാണ്.

മന്ത്രി ശിവന്‍കുട്ടി, മേയര്‍,ജില്ല പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top