യുവാവ് ഭാര്യയെ ട്രെയിനിന് മുന്നിലേക്ക് തള്ളിയിട്ട് കൊന്നു; മക്കളുമായി ഒളിവില്‍

മുംബൈ : ഭാര്യയെ യുവാവ് ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു.
മഹാരാഷ്ട്രയിലെ വസായി റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. പല്ഘര്‍ ജില്ലയിലെ വാസൈ റോഡ് റെയില്‍വേ സ്റ്റേഷനില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ഉറങ്ങിക്കിടക്കുന്ന ഭാര്യയെ എഴുന്നേല്‍പിച്ച ശേഷം സംസാരിക്കുന്നതും ട്രെയിന്‍ സമീപത്തേക്ക് എത്തിയപ്പോള്‍ മുന്നിലേക്ക് തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കൊലപാതകത്തിന് പിന്നാലെ രണ്ടും അഞ്ചും വയസുള്ള മക്കളുമായി പ്രതി ഒളിവില്‍ പോയി.

ഞായറാഴ്ച വൈകീട്ട് ഇരുവരും തമ്മില്‍ വഴക്ക് നടന്നിരുന്നതായാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരമെന്ന് പൊലീസ് അറിയിച്ചു.

തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

 

 

Share news
error: Content is protected !!
Scroll to Top