ന്യൂയോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ പരേഡില്‍ ഗ്രാന്‍ഡ് മാര്‍ഷലായി അല്ലു അര്‍ജുന്‍

തെന്നിന്ത്യന്‍ സിനിമ ആക്ടര്‍ അല്ലു അര്‍ജുന് അപൂര്‍വ ബഹുമതി. ന്യൂയോര്‍ക്കില്‍ നടന്ന 2022ലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിന പരേഡില്‍ ഇന്ത്യയുടെ ഗ്രാന്‍ഡ് മാര്‍ഷലായി ഐക്കണ്‍ താരം അല്ലു അര്‍ജുന്‍ പ്രതിനിധീകരിച്ചു. ഭാര്യ സ്‌നേഹയ്ക്കൊപ്പമാണ് അല്ലു അര്‍ജുന്‍ ചടങ്ങില്‍ പങ്കെടുത്തത്. 5 ലക്ഷം ആളുകളാണ് ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നത്.

സദസ്സില്‍ ഇന്ത്യയോടുള്ള ദേശസ്‌നേഹവും അല്ലു അര്‍ജുനോടുള്ള ആരാധനയുമാണ് പ്രകടമായത്. പരേഡിന് ഇതുവരെ കാണാത്ത വിധം കൂടുതലും പ്രവാസി ഇന്ത്യക്കാരാണ് എത്തിച്ചേര്‍ന്നത്. 2022ല്‍ ഇതാദ്യമായാണ് 5 ലക്ഷം പേര്‍ ഒരു പരിപാടിക്കായി എത്തുന്നത്. ഇന്ത്യന്‍ ദേശീയ പതാക വീശി അല്ലു അര്‍ജുന്‍ ന്യൂയോര്‍ക്കിലെ തെരുവുകളിലൂടെ നടന്നു. പ്രിയ താരത്തെ കാണാന്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

ജയ് ഹിന്ദ് എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ജനങ്ങളെത്തിയത്. അല്ലു അര്‍ജുന്‍ എല്ലാവരേയും സ്‌നേഹത്തോടെ അഭിവാദ്യം ചെയ്യുകയും ആരാധകരെ പ്രത്യേകം അഭിവാദ്യം ചെയ്യുകയും ചെയ്തു. പിന്നീട് ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസ് അല്ലു അര്‍ജുനെ ആദരിച്ചു. കുറച്ച് സമയത്തെ കൂടിക്കാഴ്ചക്ക് ശേഷം രണ്ടുപേരും ചേര്‍ന്ന് ഒരു സിഗ്‌നേച്ചര്‍ മൊമെന്റ് നടത്തി.

Share news
error: Content is protected !!
Scroll to Top