Section

malabari-logo-mobile

വിമാനയാത്രികനെ തട്ടിക്കൊണ്ടുപോകല്‍; മുഖ്യപ്രതിയായ താനൂര്‍ സ്വദേശി പിടിയില്‍

HIGHLIGHTS : കൊണ്ടോട്ടി:കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രികനെ കൊട്ടപ്പുറത്ത് വെച്ച് തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ച് പണംകവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍ താന...

കൊണ്ടോട്ടി:കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രികനെ കൊട്ടപ്പുറത്ത് വെച്ച് തട്ടിക്കൊണ്ടുപോയി മര്‍ദ്ധിച്ച് പണംകവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി പിടിയില്‍ താനൂര്‍ മൂന്നുംപള്ളി എടക്കടപ്പുറം ഈസിപ്പിന്റെ പുരയ്ക്കല്‍ അറഫാത്ത്(30) നെയാണ് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ദേശീയ പഞ്ചഗുസ്തി ചാമ്പ്യനാണ് അറാഫത്ത്. തമിഴ്‌നാട്ടില്‍ വെച്ചാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ തിരൂര്‍, താനൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിരവധി ക്രിമനല്‍കേസുകളുണ്ട്. തമിഴ്‌നാട്ടിലെ പെരിയനായിക്കാന്‍ പാളയത്തില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെ തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇതോടെ കേസില്‍ ആറു പ്രതികള്‍ അറസ്റ്റിലായി. ആദ്യം അറസ്റ്റിലായത് പരപ്പനങ്ങാടി ചിറമംഗലം സ്വദേശി മുസ്ലിയാര്‍ വീട്ടില്‍ റഷീദ് ആയിരുന്നു. പിന്നീട് കോഴിക്കോട് കാരപറമ്പ് പുഞ്ചിരിവീട്ടില്‍ ഹൈനേഷ് അത്തോളി, കൊടശ്ശേരി കോമത്ത് വീട്ടില്‍ നിജില്‍ രാജ്, വെസ്‌ററ്ഹില്‍ അത്താണിക്കല്‍ റീനാ നിവാസില്‍ സുദര്‍ശ്, ബേപ്പൂര്‍ സൗത്ത് ബിസി റോഡില്‍ രചന വീട്ടില്‍ ഹരിശങ്കര്‍ എന്നിവര്‍ അറസ്റ്റിലായിരുന്നു.

sameeksha-malabarinews

കഴിഞ്ഞ എട്ടാംതിയ്യതി കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ഷാര്‍ജയില്‍ നിന്നുള്ളയാത്രക്കാരനായ ദക്ഷിണകാനറ സ്വദേശി ഷംസാദിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇയാള്‍ കോഴിക്കോട്ടേക്ക് പോകുന്ന വഴിയില്‍ കൊട്ടപ്പുറത്തിനടുത്ത് വെച്ച് സഞ്ചിരിച്ചിരുന്ന ഓട്ടോ തടഞ്ഞു നിര്‍ത്തി കണ്ണില്‍ കുരമുളകുപൊടിയെറിഞ്ഞ് കീഴ്‌പ്പെടുത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇയാളെ ക്രൂരമായി മര്‍ദ്ധിച്ച് കയ്യിലുണ്ടായിരുന്ന പണവും മറ്റും കവര്‍ച്ച ചെയ്ത് ശേഷം യൂണിവേഴ്‌സിറ്റി ക്യാമ്പസിന് സമീപം ചെട്ടിയാര്‍ മാട് എന്ന സ്ഥലത്ത് ദേശീയപാതയില്‍ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട് എന്നാണ് പോലീസ് നല്‍കുന്ന സൂചന. കൊണ്ടോട്ടി സിഐ എന്‍ബി ഷൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!