Section

malabari-logo-mobile

മലയാളികള്‍ക്ക് സന്തോഷ വാര്‍ത്ത ;കുവൈത്ത് എയര്‍വേസില്‍ പ്രവാസി മലയാളികള്‍ക്ക് നിരക്കിളവ്

HIGHLIGHTS : കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേസില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഏഴുശതമാനം നിരക്കിളവാണ് ലഭിക്കുക....

കുവൈത്ത് സിറ്റി: കുവൈത്ത് എയര്‍വേസില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് യാത്രാനിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. ഏഴുശതമാനം നിരക്കിളവാണ് ലഭിക്കുക. ഇതുസംബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് കുവൈത്ത് എയര്‍വേസുമായി ധാരണപത്രത്തില്‍ ഒപ്പുവെച്ചുകഴിഞ്ഞു.നോര്‍ക്ക ഫെയര്‍ എന്നാണ് ഈ ആനുകൂല്യം അറിയപ്പെടുക.

വ്യാഴാഴ്ച മുതല്‍ ഈ ആനുകൂല്യം യാത്രക്കാര്‍ക്ക് ലഭിച്ചുതുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നോര്‍ക്ക സിഇഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈത്ത് എയര്‍വേസ് സെയില്‍സ് മാനേജര്‍ സുധീര്‍ മേത്തയും ധാരണ പത്രത്തില്‍ ഒപ്പു വെച്ചു.

sameeksha-malabarinews

നോര്‍ക്ക ഐഡി കാര്‍ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും നോര്‍ക്ക ഫെയറിന് അര്‍ഹതയുണ്ടായിരിക്കും. കുവൈത്ത് എയര്‍വേസിന്റെ വെബ്‌സൈറ്റിലൂടെയും എയര്‍വേസിന്റെ ഇന്ത്യയിലെ സെയില്‍സ് ഓഫീസുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയില്‍ നിന്ന്), 00918802012345 (വിദേശത്തു നിന്ന് മിസ്ഡ് കോള്‍ സേവനം) എന്നിവയില്‍ ലഭ്യമായിരിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറി കെ ഇളങ്കോവന്‍, ജോയിന്റ് സെക്രട്ടറി കെ ജനാര്‍ദ്ദനന്‍, നോര്‍ക്ക റൂട്ട്‌സ് ജനറല്‍ മാനേജര്‍ ഡി ജഗദീശ് എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!