മൂന്നിയൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

തിരൂരങ്ങാടി: മൂന്നിയൂര്‍ കുണ്ടം കടവ് സ്വദേശി പരേതനായ കല്ലാക്കന്‍ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ നാസര്‍ (50) ജിദ്ദയില്‍ നിര്യാതനായി. രണ്ട് പതിറ്റാണ്ടിലധികമായി ജിദ്ദയിലെ റാബകില്‍ ജോലി ചെയ്തു വരികയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ ക്ഷീണത്തെ തുടര്‍ന്ന് ജിദ്ദയിലെ നാഷ്ണല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സൗദി സമയം രാത്രി പത്ത് മണിയോടെ മരണപ്പെടുകയായിരുന്നു. ജിദ്ദയില്‍ തന്നെ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു. അവധി കഴിഞ്ഞ് എട്ട് മാസം മുമ്പ് ജിദ്ദയിലേക്ക് മടങ്ങിയ നാസര്‍ അടുത്ത മാസം നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു.

ഭാര്യ: ഷംഷാദ, മക്കള്‍: നൗഷാദ് (ദര്‍സ് വിദ്യാര്‍ത്ഥി, കളിയാട്ടമുക്ക് മസ്ജിദ്), റബീഹ്, ഫാത്തിമ റിഫ, സമാസ്, സഹോദരങ്ങള്‍: അഹമ്മദ്, അബ്ദുല്‍ അസീസ് (സൗദി), നഫീസ, കദിയുമ്മ, ആയിശാബി, സുഹ്റാബി,

Share news
error: Content is protected !!
Scroll to Top