പരപ്പനങ്ങാടി:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു.നെടുവ പിഷാരിക്കല്‍ കൊടപ്പാളി പാടത്തെ മലയംപറമ്പത്ത് ബാലകൃഷ്ണ (68) നാണ് മരണപ്പെട്ടത്
കഴിഞ്ഞ നവംബര്‍ 17 ന് പുലര്‍ച്ചെ അഞ്ചര മണിയോടെ ചെട്ടിപ്പടി കടലുണ്ടി റോഡില്‍ വെച്ച് ചാലിയം ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ടെത്തിയ കാര്‍ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഭാര്യ: ഗിരിജാമണി. മക്കള്‍ :ബൈജു ,ബബീഷ് ,ബബിത .മരുമക്കള്‍ :സുമിത ,ആതിര ,ഷാജി
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു


