സ്‌കൂട്ടര്‍ യാത്രയ്ക്കിടെ കാട്ടുപന്നി ഇടിച്ച് ഗുരുതര പരിക്ക്; ചികിത്സയില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു

HIGHLIGHTS : Man dies after being hit by wild boar while riding scooter

careertech

മലപ്പുറം: വണ്ടൂരില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നയാള്‍ മരിച്ചു. വണ്ടൂര്‍ ചെട്ടിയാറമ്മല്‍ സ്വദേശി നൗഷാദ് (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പത്ത് വയസ്സുകാരനായ മകനും പരുക്കേറ്റിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ എളക്കൂര്‍ നിരന്നപരമ്പിലായിരുന്നു അപകടം നടന്നത്. നൗഷാദിനെ ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലും, തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാല് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

sameeksha-malabarinews

ഐഎന്‍ടിയുസി വണ്ടൂര്‍ മണ്ഡലം പ്രസിഡന്റ്, മലപ്പുറം ജില്ല വെട്രന്‍സ് സെവന്‍സ് ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി, വണ്ടൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിക്കുന്ന ആളായിരുന്നു നൗഷാദ്. സംസ്‌കാരം ഇന്ന്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!