HIGHLIGHTS : Kerala Blasters beat Mohammedans by three goals
കൊച്ചി : ഐഎസ്എല്ലില്‍ മുഹമ്മദന്‍സിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ ജയം. ഇതോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്തേയ്ക്ക് തിരിച്ചെത്തി ലീഗില്‍ ടീമിന്റെ നാലാം ജയമാണിത്.
തുടര്‍ച്ചയായ തോല്‍വികളും കോച്ചിന്റെ പുറത്താകലും ഇതിന് പിന്നാലെ ആരാധകരുടെ പ്രതിഷേധവും പ്രതിസന്ധിയിലാക്കിയ കൊമ്പന്‍മാര്‍ സ്വന്തം തട്ടകത്തില്‍ മിന്നും ജയവുമായി തിരിച്ചെത്തുകയായിരുന്നു.
മത്സരത്തിന്റെ ആദ്യപകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയില്‍ മുഹമ്മദന്‍ താരം ഭാസ്‌കര്‍ റോയിയുടെ സെല്‍ഫ് ഗോളില്‍ ആണ് ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തിയത്.
80ാം മിനിറ്റില്‍ നോഹ സദോയി ബ്ലാസ്റ്റേഴ്‌സിനായി രണ്ടാം ഗോള്‍ നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു മൂന്നാം ഗോള്‍. 13 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുകളാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു