തലശ്ശേരി സ്വദേശി ദോഹയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ നിര്യാതനായി

Untitled-1 copyദോഹ: തലശ്ശേരി മേക്കുന്ന് സ്വദേശി കുറുങ്ങോട്ട് ഹാരിസ് (44) താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കഴിഞ്ഞ 12 വര്‍ഷമായി ദോഹയിലെ ഫാമിലി ഗ്രൂപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. കുറുങ്ങോട്ട് അബ്ദുല്ലയാണ് പിതാവ്. ആയിഷ മാതാവുമാണ്.
പാനൂരിലെ പരേതനായ രാഗം ഹമീദിന്റെ മകള്‍ ഹസീനയാണ് ഭാര്യ. ആയിഷീന, അര്‍ഷിന, ഹനാന്‍, ആയിഷ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ മഹമൂദ്, മൂസ്സ കുറുങ്ങോട്ട് (മാനേജിങ് ഡയറക്ടര്‍, മസ്‌കര്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ഖത്തര്‍), സലീം (ദുബൈ), ഖാസിം (ഖത്തര്‍), ഹസീന, നസീമ, സക്കീന, പരേതയായ കദീജ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്നലെ നാട്ടിലേക്ക് കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top