ദോഹയില്‍ പുകശ്വസിച്ച്‌ അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ മരിച്ചു

imagesദോഹ: തീയണക്കുന്നതിനിടെ അഗ്നിശമന സേന ഉദ്യോഗസ്ഥന്‍ പുക ശ്വസിച്ചുമരിച്ചു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വെയര്‍ ഹൗസിലുണ്ടായ തീയണക്കുന്നതിനിടെയാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന്‍ മരിച്ചതെന്ന് പ്രാദേശിക അറബി പത്രം അല്‍റായ റിപ്പോര്‍ട്ട് ചെയ്തു. മരിച്ച ഉദ്യോഗസ്ഥന്റെ ബന്ധുക്കളെ ഉദ്ധരിച്ചാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. മൊറോക്കന്‍ പൗരനും 36കാരനുമായ താരിഖുല്‍ ഗുബാഷിയാണ് മരിച്ചത്. പുക ശ്വസിച്ചാണ് മരണമെന്നാണ് പത്രം റിപോര്‍ട്ട് ചെയ്തത്.

Share news
error: Content is protected !!
Scroll to Top