‘എന്നും എപ്പോഴും’ മോന്‍ലാലിനൊപ്പം മഞ്‌ജു

ennum-eppozhumകൊച്ചി: മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘എന്നും എപ്പോഴും’എന്ന് പേരിട്ടു. ഏറെ കാലത്തിനു ശേഷം ലാലും മഞ്ജുവുമൊന്നിക്കുന്ന ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.

വനിതാരത്‌നം എന്ന മാസികയുടെ റിപ്പോര്‍ട്ടര്‍ വിനീത് എന്‍ പിള്ള എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കുടുംബകോടതി അഭിഭാഷകയുടെ വേഷത്തിലാണ് മഞ്ജു എത്തുന്നത്.

ഇന്നസെന്റ്, ലെന, റിനു മാത്യൂസ്, ഗ്രിഗറി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗര്‍ ഈണം പകരുന്നു. നീല്‍ ഡിക്കൂഞ്ഞയാണ് ഛായാഗ്രഹണം. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ‘എന്നും എപ്പോഴും’ ഡബ്ബിംഗ് ഘട്ടത്തിലാണ്.

Share news
error: Content is protected !!
Scroll to Top