
മണ്ണാര്‍ക്കാട്: ബിവറേജസ് ഔട്ട്‌ലെറ്റില്‍ വരിനില്‍ക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാവിനെ ബിയര്‍ കുപ്പികൊണ്ട് കുത്തിക്കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. കൈതച്ചിറ കളത്തില്‍തൊടി വീട്ടില്‍ അബ്ദുള്‍ ഖാദര്‍ (28) ആണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. ബുധന്‍ രാത്രിതന്നെ ഖാദറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റൊരു പ്രതിയായ കൈതച്ചിറ സ്വദേശി സാജനു വേണ്ടി അന്വേഷണം ഊര്‍ജിത മാക്കി.
മണ്ണാര്‍ക്കാട് ആശുപത്രി പടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ബുധന്‍ വൈകിട്ട് അഞ്ചോടെയാണ് സംഘര്‍ഷമുണ്ടായത്. മരിച്ച ഇര്‍ഷാദിനെ ബൈക്കിലെത്തിയ രണ്ടുപേരാണ് മര്‍ദിച്ചതെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു.
സംഘര്‍ഷത്തിനിടെ ഒരാള്‍ ബിയര്‍ കുപ്പി കൊണ്ട് ഇര്‍ഷാദിന്റെ തലയ്ക്ക് അടിച്ചു. ഇതിനിടെ യുവാവിന്റെ കഴുത്തില്‍ കുത്തുന്ന ദൃശ്യം സമീപത്തെ സിസിടിവിയിലുണ്ട്. യുവാവ് താഴെ വീണതോടെ മര്‍ദിച്ചവര്‍ ഉടന്‍ സ്ഥലത്തു നിന്ന് കടന്നുകളയുകയായിരുന്നു. ഖാദറിനെ റിമാന്‍ഡ് ചെയ്തു.




