HIGHLIGHTS : Arrested with ganja kept for sale

കോഴിക്കോട്: വില്‍പ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി ഒരാള്‍ പിടിയില്‍. എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശി കഴുങ്ങില്‍ വീട്ടില്‍ ഷൈജു(51)വിനെയാണ് എലത്തൂര്‍ പൊലീസ് പിടിച്ചത്.

വ്യാഴാഴ്ച രാവിലെ വെങ്ങാലി പാലത്തിന് ചുവട്ടില്‍ നിന്നാണ് 125 ഗ്രാം കഞ്ചാവ് സഹിതം പ്രതിയെ എലത്തൂര്‍ പൊലീസ് പിടിച്ചത്. എലത്തൂര്‍, ടൗണ്‍ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്.
ലഹരിക്ക് അടിമയായ ഇയാള്‍ സ്ഥലത്തെ പ്രധാന മയക്കുമരുന്ന് വില്‍പ്പനക്കാരനാണെന്നും പൊലീസ് പറഞ്ഞു. എലത്തൂര്‍ എസ്‌ഐ ഹരീഷ്, എഎസ്‌ഐ രാജേഷ്, ഹോം ഗാര്‍ഡ് ഷാജു എന്നിവരാണ് പ്രതിയെ പിടിച്ചത്.